കുറുവാസംഘത്തെ ചോദ്യം ചെയ്ത മാതൃകയില്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യണമായിരുന്നു….,ട്രോളി ബാഗ് ആരോപണത്തില്‍ പുറകോട്ടില്ലെന്ന് സിപിഎം

Advertisement

പാലക്കാട്. വിവാദമായ ട്രോളി ബാഗ് ആരോപണത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് സിപിഎം,കുറുവാസംഘത്തെ ചോദ്യം ചെയ്ത മാതൃകയില്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കളളപ്പണം കണ്ടെത്താന്‍ കഴിയുമായിരുന്നെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു,കുറുവാസംഘവുമായി തനിക്ക് ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി പറയുന്നതിന് പാര്‍ട്ടിക്കാര്‍ പോലും വില കല്‍പ്പിക്കുന്നില്ലെന്ന് ബോധ്യമായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചടിച്ചു


ട്രോളി ബാഗ് വിവാദത്തില്‍ നിന്ന് പുറകോട്ടില്ല സിപിഐഎം,പണം ഒളിപ്പിക്കാന്‍ കൂടുതല്‍ സമയം കിട്ടിയതാണ് കോണ്‍ഗ്രസിന് സഹായകമായത്,പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല,കോണ്‍ഗ്രസ് നേതാക്കളെ കുറുവാസംഘത്തെ ചോദ്യം ചെയ്തപോലെ ചെയ്യാത്തത് കേരള പൊലീസിന്റെ മാന്യതയെന്നും സിപിഐഎം ജില്ലാ സെക്രട്ടറി

ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി,കുറുവാസംഘത്തെപ്പോലെ ചോദ്യം ചെയ്യണമെന്ന് പറയുന്നത് സിപിഐഎമ്മിന് അവരുമായി ബന്ധം ഉളളതുകൊണ്ടാകണമെന്ന് രാഹുല്‍

ട്രോളി ബാഗ് ചര്‍ച്ചയില്‍ സിപിഐഎമ്മിനകത്ത് തന്നെ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെടുകയും മണ്ഡലത്തില്‍ കനത്ത തോല്‍വി ഉണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണം തളളിയുളള പൊലീസ് റിപ്പോര്‍ട്ടും,മറ്റ് സിപിഐഎം നേതാക്കളാരും വിഷയത്തില്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയം

Advertisement