ശബരിമലയിലെ താമസ സൗകര്യം, ലജ്ജിക്കേണ്ടേ ദേവസ്വം ബോര്‍ഡേ

Advertisement

ശാസ്താംകോട്ട. ശബരിമലയില്‍ വന്‍ തുക ഈടാക്കി നല്‍കുന്ന താമസ സൗകര്യം വൃത്തി ഹീനവും അവമതിപ്പുളവാക്കുന്നതുമെന്ന് പരാതി. സന്നിധാനത്ത് ഭക്തര്‍ക്ക് താമസിക്കാനായി നല്‍കുന്ന പാലാഴി ഡോണര്‍ ഹൗസിനെപ്പറ്റിയാണ് ശാസ്താംകോട്ട സ്വദേശിയായ മനുദേവും സുഹൃത്തും അധികൃതരോട് പരാതിപ്പെട്ടത്.

1600 രൂപ മുറിവാടകയും അത്രയും തന്നെ തുക ഡിപ്പോസിറ്റും 190രൂപ ജിഎസ്ടിയും (ഇത്പ്രത്യേകം വേറെ ബില്ലാണ്)വാങ്ങി കുട്ടികളെയും കൊണ്ട് താമസത്തിന് എത്തിയപ്പോള്‍ മുറി ദുര്‍ഗന്ധപൂരിതം, ടോയ് ലറ്റ് വൃത്തിയാക്കിയ ലക്ഷണമില്ല, കട്ടിലില്‍ഒരു വിരിപ്പു പോലുമില്ല. ഇതു സംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ ഇത്രയും സൗകര്യങ്ങളേ പറ്റു എന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. മുറിവേണ്ട എന്നാല്‍ ഡിപ്പോസിറ്റ് തുക തിരികെ നല്‍കാന്‍ പറഞ്ഞപ്പോള്‍ അത് 12മണിക്കൂറിന് ശേഷമേ തിരികെ നല്‍കുകയുള്ളു എന്ന മുടക്കുന്യായം. ഒടുവില്‍ 3392 രൂപ ഉപേക്ഷിച്ച് ഇവര്‍ തിരികെ മടങ്ങുകയായിരുന്നു.


ലോകമറിയുന്ന ശബരിമല സന്നിധാനത്ത് നടക്കുന്ന കൊള്ളയും അന്യായവും ഇതാണെന്ന് പരാതിക്കാരന്‍ പറയുന്നു. ആതിഥേയമര്യാദപോയിട്ട് സാമാന്യമര്യാദപോലുമില്ലാത്ത പെരുമാറ്റം, ഭക്തരെ വേണമെങ്കില്‍ കൈകാര്യം ചെയ്തുകളയുമെന്ന മട്ടിലാണ് ജീവനക്കാരുടെ നിലപാട്.യൂണിയനുകളാണ് ഇവര്‍ക്ക് പിന്‍ബലം.വലിയ പിടിപാടുമായി എത്തുന്ന വിഐപികള്‍ക്ക് അനുഭവം വേറെയായിരിക്കും. അന്യസംസ്ഥാനത്തുനിന്നും ഉന്നതപിടിപാടില്ലാതെ വരുന്നവര്‍ക്ക് ശബരിമലയെപ്പറ്റി ഉണ്ടാകുന്ന അവമതിപ്പിന് ആരു സമാധാനം പറയും, പൂങ്കാവനം എത്ര വൃത്തിയാക്കിയാലും ഇത്തരം കാര്യങ്ങളില്‍ സമീപനം മാറാതെ എങ്ങിനെയെന്നും പരാതിക്കാരന്‍ ചോദിക്കുന്നു. ഇന്ത്യയിലെ പല പുണ്യക്ഷേത്രങ്ങളോടുമനുബന്ധിച്ചുള്ള സൗകര്യങ്ങള്‍ എത്രമാത്രം മാറിയെന്ന് പോയി കണ്ടറിയാനും ചുമതലക്കാര്‍ തയ്യാറാകണം എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here