ശബരിമല.ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ആറു മണിവരെ തീർത്ഥാടകരുടെ എണ്ണം 60000 കടന്നു..സ്‌പോട് ബുക്കിംഗ് 9897 ആണ്. രാവിലെ മുതൽ സന്നിധാനത്ത് മഴയില്ല .മല കയറുന്നതിനിടയിൽ കുഴഞ്ഞുവീണ് രണ്ട് തീർത്ഥാടകർ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗ പിളള , ആന്ധ്രപ്രദേശ് സ്വദേശി അദിദാം സന്യാസി രാജു എന്നിവരാണ് മരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം . ഇതോടെ ഈ സീസണിൽ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം പത്തായി .