കൊല്ലം: ചെമ്മാംമുക്കില്‍ യുവതിയെ ഭര്‍ത്താവ് കാർ തടഞ്ഞ് പെട്രേൾ ഒഴിച്ച് തീ കൊളുത്തി കൊന്നത് സംശയത്തെ തുടർന്നെന്ന് പോലീസ്. കൊട്ടിയം തഴുത്തല സ്വദേശി അനില (44) കൊല്ലപ്പെട്ടത്. അനില സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ ഭര്‍ത്താവ് പത്മരാജൻ കാർ തടഞ്ഞ് നിർത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന്‍ കാറിനെ തടസം സൃഷ്ടിക്കുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് സൂചന.
പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.