ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS ഭാര്യവീട്ടിൽ യുവാവ് മർദ്ദനമേറ്റ് മരിച്ചു

Advertisement

2024 ഡിസംബർ 04 ബുധൻ 7.30 am

👉കൊല്ലം ആര്യങ്കാവിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് സേലം സ്വദേശി ധനപാലൻ മരിച്ചു.28 പേർക്ക് പരിക്ക്.

👉വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വിദ്യാത്ഥികളുമായി എത്തിയതായിരുന്നു.

👉ദില്ലിയിൽ ദ്വാരക എക്സ്പ്രസ്സ് വേയിൽ ഇന്ന് പുലർച്ചെ മൂന്നിന് രണ്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി ഒരാൾ മരിച്ചു.8 പേർക്ക് പരിക്കുണ്ട്.

👉ആറാട്ടുപുഴ തറയിൽകടവിൽ ഭാര്യവീട്ടിൽ എത്തിയ വിഷ്ണു (34) എന്ന യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ് മരിച്ചു.

👉കൊല്ലം ചെമ്മാമുക്കിൽ ഭാര്യയെ കാർ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ ഭർത്താവ് പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും.മരിച്ച അനിലയുടെ പോസ്റ്റ് മാർട്ടം ഇന്ന്.

👉ആലപ്പുഴ കളർകോട് കാർ അപകടത്തിൽ മരിച്ച രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ സംസ്ക്കാരം ഇന്ന്.കാർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.മെഡിക്കൽ ബോർഡ് യോഗവും ഇന്ന് ചേരും.

Advertisement