BREAKING NEWS
2024 ഡിസംബർ 04 ബുധൻ
👉കൊല്ലം ആര്യങ്കാവിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് സേലം സ്വദേശി ധനപാലൻ മരിച്ചു.28 പേർക്ക് പരിക്ക്
👉തെലങ്കാനയിൽ ഇന്ന് പുലർച്ചെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
👉വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വിദ്യാത്ഥികളുമായി എത്തിയതായിരുന്നു.
👉അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇ ഡി കുരുക്കിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
👉ദില്ലിയിൽ ദ്വാരക എക്സ്പ്രസ്സ് വേയിൽ ഇന്ന് പുലർച്ചെ മൂന്നിന് രണ്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി ഒരാൾ മരിച്ചു.8 പേർക്ക് പരിക്കുണ്ട്.
👉ആറാട്ടുപുഴ തറയിൽകടവിൽ ഭാര്യവീട്ടിൽ എത്തിയ വിഷ്ണു (34) എന്ന യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ് മരിച്ചു.
👉കൊല്ലം ചെമ്മാമുക്കിൽ ഭാര്യയെ കാർ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ ഭർത്താവ് പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും.മരിച്ച അനിലയുടെ പോസ്റ്റ് മാർട്ടം ഇന്ന്.
👉ആലപ്പുഴ കളർകോട് കാർ അപകടത്തിൽ മരിച്ച രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ സംസ്ക്കാരം ഇന്ന്.കാർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.മെഡിക്കൽ ബോർഡ് യോഗവും ഇന്ന് ചേരും.
🌴കേരളീയം🌴
🙏 തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂതഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ചു. സംഭവത്തില്‍ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
🙏കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും യുവതിയുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില (44)മരിച്ചു. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് പത്മരാജന്‍ (60) കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
🙏ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
🙏സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണര്‍.
🙏വയനാട് ചുണ്ടേലില്‍ തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാര്‍ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവര്‍ നവാസിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു.
🙏ആലപ്പുഴയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നല്‍കിയ പരാതിയിലാണ് നടപടി.
🙏ചരിത്രത്തിലാദ്യമായി എല്ലാ നഗരങ്ങള്‍ക്കും ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹതാ പട്ടികയിലിടം നേടിക്കൊണ്ട് സ്വച്ഛ് സര്‍വ്വേക്ഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാനൊരുങ്ങി കേരളം. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേകളിലൊന്നാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍.
🙏എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബര്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.
🙏ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജി. രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എല്‍ഡിഎഫ് പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
🙏കേരളത്തിന് നിലവില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
🙏സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവില്‍ ഒരു ജില്ലകളിളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മുതല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
🇳🇪 ദേശീയം 🇳🇪
🙏താജ് മഹല്‍ തകര്‍ക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തര്‍ പ്രദേശ് ടൂറിസത്തിന്റെ റീജണല്‍ ഓഫീസിലേക്ക് ഇമെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്.
🙏 ചെന്നൈയില്‍ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ദുരന്തബാധിതരായ 300 കുടുംബങ്ങള്‍ക്ക് വിജയ് സഹായം വിതരണം നല്‍കി.
🙏അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്നാം സിംഗ് ആണ് പരിച്ചത്. കിഷ്ത്വാര്‍ ജില്ലയില്‍ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്.
🙏 തമിഴ്നാട്ടില്‍ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.
🙏 പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.
🇦🇽 അന്തർദേശീയം 🇦🇽
🙏 ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അനീതികളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ദില്ലി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഏത് അനീതിയും തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
🙏 ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം ആറു മണിക്കൂറിനകം പിന്‍വലിച്ച് പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്.
🏑 കായികം ⚽
🙏ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ ഇന്ന് രാത്രി 8.30 ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റ് മുട്ടും.
🙏 ഐ ലീഗ് ഫുട്ബാളിലെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം എഫ് സി ക്ക് സമനില.ഐസോൾ എഫ് സിയെ 1 – 1 ന് തളച്ചാണ് സമനില നേടിയത്