ന്യൂഡെല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടി കേസിലെ SFIO അന്വേഷണത്തിനെതിരെ CMRL നൽകിയ ഹര്‍ജി ഇന്ന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.നേരത്തെ ഹൈക്കോടതി നിർദേശിച്ച പ്രകാരം എസ്എഫ്ഐഒ സത്യവാങ്മൂലം ഇന്നലെ സമർപ്പിച്ചിരുന്നു.കേസിൽ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് SFIO സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് കേന്ദ്രസർക്കാർ തീരുമാനം അറിയിച്ചാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും എസ്എഫ്ഐഒ വ്യക്തമാക്കി. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ ഹര്‍ജി