സ്കൂൾ വാനിൽ വരുന്ന 13 കാരിയെ നിരന്തരം പിന്തുടർന്നു, ലൈംഗികാതിക്രമം; ചേർത്തലയിൽ വാൻ ഡ്രൈവർ റിമാൻഡിൽ

Advertisement

ചേര്‍ത്തല: ആലപ്പുഴയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി. ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖില്‍(30)നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ വാനില്‍ വരുന്ന വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടര്‍ന്ന് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിച്ചെന്നുമാണ് കേസ്. കുട്ടി വീട്ടിൽ വിവരം അറിയിച്ചതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഖിൽ മറ്റ് കുട്ടികളെ ഉദ്രവിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് ചേർത്തല പൊലീസ് അറിയിച്ചു.

അതേസമയം തൃശ്ശൂരിൽ ഒമ്പതു വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ 61 കാരനെ 26 വര്‍ഷം കഠിന തടവിന് ശിക്ഷവിധിച്ചു. 1,50,000 രൂപ പിഴയുമൊടുക്കമം. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. പ്രതിയായ ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here