കോഴിക്കോട് . ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ്
പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു.. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണ് കോൺഗ്രസ് നിലപാട്
സഹകരണ ബാങ്കുകൾ തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പരിഹാസ്യം. സഹകരണ പ്രസ്ഥാനങ്ങൾ കോൺഗ്രസിൻ്റെ ഔദാര്യം കൊണ്ട് വളർന്നുവന്നതല്ല. വിഡി സതീശൻ സ്വയം പരിഹാസ്യനാകുന്നു. കൊലവിളി നടത്തുന്നു. തൻ്റേടമുള്ളവരാണെങ്കിൽ കാണട്ടെ. ഭീഷണി ഭയക്കില്ല. സി പി ഐ എം അക്രമത്തിന് ഇല്ല. ഇങ്ങോട്ട് കുതിര കയറാൻ വന്നാൽ ജനങ്ങളെ അണി നിരത്തി ചെറുക്കും