വയനാട് ചുണ്ടേലിലേത് അപകടമല്ല, കൊലപാതകം

Advertisement

വയനാട് .ചുണ്ടേലിലേത് കൊലപാതകം. ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകം. കേസിൽ സ്ഥലവാസികളായ സഹോദരങ്ങൾ പ്രതികൾ

പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. നവാസിന്റെ സ്റ്റേഷനറി കടയും സുൽഫിക്കറിന്റെ ഹോട്ടലും ചുണ്ടേൽ റോഡിൻറെ ഇരുവശത്ത്. ഇരുകൂട്ടരും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്. ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ സുമിൽഷാദ് ബോധപൂർവ്വം നവാസിന്റെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു

നവാസിന്റെ യാത്രാവിവരങ്ങൾ അറിയിച്ചത് സഹോദരൻ. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ പോലീസ്

Advertisement