അനധികൃത സ്വത്ത് സമ്പാദന കേസിൽ എ എം വി ഐയും നടനുമായ കെ മണികണ്ഠന് സസ്‌പെൻഷൻ

Advertisement

പാലക്കാട്.അനധികൃത സ്വത്ത് സമ്പാദന കേസിൽ എ എം വി ഐയും നടനുമായ കെ മണികണ്ഠന് സസ്‌പെൻഷൻ

ഒറ്റപ്പാലം സബ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കാസർഗോഡ് സ്വദേശിയായ മണികണ്ഠനെയാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ മാസം മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോട് ഉള്ള വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെയാണ് സസ്പെൻഷൻ

കോഴിക്കോട് വിജിലൻസ് കേസെടുത്തതിന് ശേഷം മോട്ടോർ വാഹന വകുപ്പ് വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു.തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. ആട് രണ്ട്, അഞ്ചാം പാതിര, ജാനകി ജാനേ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. വരവിൽ കവിഞ്ഞ് ഏകദേശം 41 ലക്ഷം രൂപയോളം അനധികൃതമായി സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് അധികൃതർ പറയുന്നത്

Advertisement