ആലപ്പുഴ .കളർകോട് അപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടെ സംസ്കാരം നടന്നു.
കാവാലത്തെ കുടുംബ വീട്ടിലായിരുന്നു ചടങ്ങുകൾ.
ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമടക്കം നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തി.
ഇൻഡോറിൽ സ്ഥിരതാമസമാക്കിയ പിതാവ് ഷാജിയും മാതാവ് ഉഷയും സഹോദരി ജിഷയും ഇന്നലെ നാട്ടിലെത്തിയിരുന്നു.
സംസ്കാര സമയത്ത് വൈകാരിക രംഗങ്ങൾക്കാണ് കാവാലത്തെ കുടുംബ വീട് സാക്ഷ്യം വഹിച്ചത്.