ഇത്തവണത്തെ പൂജാ ബമ്പര്‍ സമ്മാനം അടിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 39,56,454 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 12 കോടിയാണ് ഒന്നാം സമ്മാനം. JC 325526 എന്ന ടിക്കറ്റ് നമ്പറിലാണ് ഇത്തവണത്തെ ഭാഗ്യമെത്തിയിരിക്കുന്നത്.
രണ്ടാം സമ്മാനം 1 കോടി രൂപ വീതം 5 പേര്‍ക്ക് ലഭിക്കും. 10 ലക്ഷം (ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം) രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 3 ലക്ഷം രൂപയും (5 പരമ്പരകള്‍ക്ക്) അഞ്ചാം സമ്മാനമായി 2 ലക്ഷം (5 പരമ്പരകള്‍ക്ക്) രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.