ന്യൂഡെല്‍ഹി. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ചന്ദ്ര ധാരി സിംഗിന്റെ ബെഞ്ച് ഇന്ന് കേസിൽ വാദം കേൾക്കൽ ആരംഭിച്ചുവെങ്കിലും പൂർത്തിയായില്ല.ആദായ നികുതി തീര്‍പ്പാക്കിയ കേസില്‍ SFIO അന്വേഷണം ചട്ടവിരുദ്ധമെന്നും സെറ്റില്‍മെന്‍റ് കമ്മിഷന്‍ ചട്ടപ്രകാരമുള്ള
നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണമെന്നും ഹർജികാരൻ വാദിച്ചു.രഹസ്യ സ്വഭാവം ഉള്ള കേസ് വിവരങ്ങൾ ഷോൺ ജോർജിന് എങ്ങനെ ലഭിച്ചു എന്ന് ഹർജിക്കാരൻ ചോദിച്ചു. ഇടപാടിനെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.
Home News Breaking News മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വീണ്ടും വാദം