കൊച്ചി. മുൻഗണന പട്ടിക മറികടന്ന് വൻകിട കരാറുകാർക്ക് തുക നൽകാനുള്ള ജല അതോറിറ്റി നടപടി ഹൈക്കോടതി തടഞ്ഞു. ഓൾ കേരള ഗവൺമെൻ്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. ജൽജീവൻ മിഷൻ്റെ പദ്ധതികൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച 288 കോടി രൂപ ആറ് കരാറുകാർക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം. മുൻഗണ പട്ടിക അനുസരിച്ച് കുടിശിക വിതരണം ചെയ്യണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്നായിരുന്നു ജല അതോറിറ്റിയുടെ നടപടി. അതോറിറ്റിയുടെ നടപടിയെ സംസ്ഥാന സർക്കാരും കോടതിയിൽ അനുകൂലിച്ചിരുന്നു. ഏഴായിരത്തോളം കരാറുകാർക്കായി നാലായിരം കോടിയോളം രൂപയാണ് കുടിശികയായി ലഭിക്കാനുള്ളത്.
Home News Breaking News മുൻഗണന പട്ടിക മറികടന്ന് വൻകിട കരാറുകാർക്ക് തുക നൽകാനുള്ള ജല അതോറിറ്റി നടപടി ഹൈക്കോടതി തടഞ്ഞു