വീണ്ടും വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ, ഒരാളുടെ നില ഗുരുതരം

Advertisement

എറണാകുളം. കോലഞ്ചേരിയില്‍ കാർ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരുക്ക്

പടപ്പറമ്ബ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരില്‍ ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പുളിഞ്ചോട് ഭാഗത്തുനിന്നും കോളേജിലേയ്ക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചത്. ഇവരെ ക കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.