പന്നിയങ്കരയിലെ ടോൾ പിരിവില്‍ ഇന്നുമുതല്‍ സംഘര്‍ഷ സാധ്യത

Advertisement

പാലക്കാട്. പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നുമുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി . ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കും . വിവിധ സംഘടനകൾ ടോൾ പ്ലാസയിലേക്ക് പ്രതിഷേധവുമായി എത്തും . രാവിലെ 9 മുതൽ ടോൾ പിരിക്കും എന്നാണ് കരാർ കമ്പനി അറിയിച്ചത് .എന്നാൽ ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് പ്രദേശവാസികളും പറയുന്നു . നേരത്തെ വാഹനത്തിന്റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു . ഇതാണ് ഇന്നുമുതൽ ഒഴിവാക്കുന്നത് .

Advertisement