തിരുവനന്തപുരം. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് വൈകിയതിന് പിന്നാലെ 12 ട്രെയ്‌നുകള്‍ വൈകിയോടി. ഇന്നലെ 5.30 മുതല്‍ 9 മണിവരെയുളള ട്രെയ്‌നുകളാണ് വിവിധയിടങ്ങളില്‍ പിടിച്ചിട്ടത്. തൃശൂരിലും ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും യാത്രക്കാര്‍ ദുരിതത്തിലായി. വന്ദേഭാരത് ഇത്ര സങ്കീര്‍ണ്ണമായ സാങ്കേതികതകരാറില്‍ കുടുങ്ങുന്നത് ആദ്യം.
സംഭവത്തില്‍ റെയില്‍വേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെത്തിച്ച ട്രെയ്ന്‍ വിശദമായി പരിശോധിച്ച് തകരാര്‍ പരിഹരിക്കും.
അതേസമയം ഇന്നലെ രാത്രിയിലും ഇന്നുമായി നടത്തിയ പരിശോധനയിൽ കാര്യമായ തകരാറുകൾ കണ്ടെത്താനായില്ലെന്ന് റെയിൽവേ പറയുന്നു. വന്ദേ ഭാരതിൽ റെയിൽവേ ഉദ്യോഗസ്ഥരുടെയും , ടെക്നികൽ ജീവനക്കാരുടെയും വിശദമായ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് നടത്തിയ ട്രെയിൽ റണ്ണിലും പ്രശ്നങ്ങൾ ഇല്ല. ഇന്നലെ 3 മണിക്കൂർ ട്രെയിൻ വഴിയിൽ കുടുങ്ങിയത് റെയിൽവേക്ക് നാണക്കേട് ആയിരുന്നു. ഇന്ന് വന്ദേഭാരത് സർവീസ് ഇല്ലാത്തതിനാൽ പരിശോധനക്ക് കൂടുതൽ സമയം ലഭിക്കും