വാർത്താനോട്ടം

Advertisement


2024 ഡിസംബർ 5 വ്യാഴം

BREAKING NEWS

👉 മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്,കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് റെയ്ഡ്

👉കെ റെയിലിനെതിരെ ഇന്ന് കോഴിക്കോട്ടും, എറണാകുളത്തും പ്രതിഷേധ സമരം നടത്തും

👉സിൽവർ ലൈനിൽ ഡി പി ആർ സംബന്ധിച്ച് നിർണ്ണായക ചർച്ച ഇന്ന് ഉച്ചയ്ക്ക്

👉ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായകമായത് 7 വയസ്സുകാരി മകൾ നൽകിയ മൊഴി.

🌴 കേരളീയം 🌴

🙏വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്നലെ അമിത്ഷായെ കണ്ടു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

🙏പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗില്‍ ഉള്ളത്.

🙏കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി.സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

🙏സിബിഎസ്ഇ ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നീ തലങ്ങളില്‍ പരീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്.വിഷയം കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അംഗീകാരം ലഭിച്ചാല്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ രീതി തുടരാനാണ് നീക്കം.

🙏കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്.തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതി പരിഗണിക്കവെ ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു.

🙏ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

🙏പ്രസവത്തില്‍ കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടമായെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസ്.

🙏ഭാര്യയുടെ സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍. പരാതി വാസ്തവ വിരുദ്ധമാണെന്നാണ് ബിപിന്‍ സി ബാബു ആരോപിക്കുന്നത്.

🙏ഓര്‍ത്തോഡോ
ക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കണമെന്ന നിബന്ധന പാടില്ലെന്ന് സുപ്രീം കോടതി. സെമിത്തേരികളിലെ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ യാക്കോബായ സഭയുടെ പുരോഹിതര്‍ക്കര്‍ക്ക് വഴി ഒരുങ്ങുന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് പുറത്ത് വന്നത്.

🙏 കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍നിന്ന് പ്രധാന പങ്കാളിയായ ടീ കോം ഒഴിവാകുന്നു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിനൊടുവിലാണ് പിന്മാറ്റം.

🙏 ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മന്‍, പൊടിമോന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

🙏എറണാകുളം കോലഞ്ചേരിയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്.

🇳🇪 ദേശീയം 🇳🇪

🙏ഉപഗ്രഹത്തില്‍ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രോബ-3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഇന്നലെ വൈകിട്ട് 4.08 നാണ് പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്താനിരുന്നത്.

🙏ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമായി കൊല്‍ക്കത്ത നഗരം. ആഗോള നേച്ചര്‍ ഇന്‍ഡക്സ് 2024 പട്ടികയില്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ഇനി കൊല്‍ക്കത്തയും.

🙏സംഭല്‍ ആക്രമണത്തില്‍ ജയിലില്‍ കഴിയുന്നവരെ കാണാന്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് അവസരം ഒരുക്കിയതിന് സംഭലിലെ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഷന്റ് ചെയ്തു. തിങ്കളാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

🙏മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

🙏 റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

🇦🇺 അന്തർദേശീയം 🇦🇽

🙏ഇസ്രായേലിനെ
തിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ വോട്ടുചെയ്ത് നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. പലസ്തീനിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

🙏 യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. ഇന്നലെ രാവിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന മന്‍ഹാട്ടനിലെ ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

🏏 കായികം 🏑

🙏ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍.

👉അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയ്ക്കെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമിയിലെത്തി. നാളെ നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.

Advertisement