കൊച്ചി. എറണാകുളത്തെ എൻ ഐ എ റെയ്ഡ്. പ്രവീൺ നെട്ടാരു കേസിലെ ഒരു പ്രതി ഒളിവിൽ താമസിച്ച സ്ഥലം കേന്ദ്രീകരിച്ച്. ഒരു വർഷം മുൻപ് കേസിലെ ഒരു പ്രതി ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നു. ഇടപ്പള്ളി ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന.
ഇന്ന് രാവിലെ മുതലാണ് ബംഗളൂരു എൻ ഐ എ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ്. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് റെയ്ഡ്. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഏഴ് പേർ ഒളിവിലാണ്. കേരളത്തിൽ എറണാകുളത്തും, കാസർഗോട്ടും പരിശോധന നടക്കുന്നു.