പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ലെന്ന് ജി സുധാകരൻ

Advertisement

ആലപ്പുഴ.പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ലെന്ന് ജി സുധാകരൻ. പറഞ്ഞത് അവിടത്തെ ഒരു നേതാവ് ആണ്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. രണ്ട് മാസമായി വയ്യായ്കയുണ്ട്.

തന്നെ വിളിക്കേണ്ട എന്ന് ഒരാൾക്ക് തോന്നിയതല്ല. മാധ്യമങ്ങൾ തെറ്റായി നൽകിയതാണ്. താൻ നിരപരാധി. ആരോടും ഒന്നും പറഞ്ഞിട്ടില്ല. തനിക്ക് വിഷമമില്ല. 40 വർഷത്തിലധികമായി പാർട്ടി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാധ്യമങ്ങൾ വസ്തുതകൾ അല്ല നൽകുന്നത്. ഞാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഇല്ല അപ്പൊ സൈഡ് ലൈന്‍ ചെയ്തു എന്ന് പറയുന്നത് ശരിയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Advertisement