കൊച്ചി. വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു സർവകലാശാലയുടെ നടപടിയെന്നും അതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. അതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Home News Breaking News സിദ്ധാര്ത്ഥന്റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി