2024 ഡിസംബർ 06 വെള്ളി
BREAKING NEWS
👉മലപ്പുറം തിരുരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ യുവാവിനെ കാണാനില്ലന്ന് പരാതി
👉തൃശൂർ ഒല്ലൂർ എസ് എച്ച് ഒയ്ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അനന്തുമാരിക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു.
👉ഇന്ന് കർഷകരുടെ ദില്ലിചലോ മാർച്ച് പ്രമാണിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
🌴കേരളീയം🌴
🙏 ആലപ്പുഴ കളര്‍കോടുണ്ടായ കാറപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
🙏പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.
🙏 തനിക്ക് പാതി ബിജെപി മനസ്സാണെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരന്‍. ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണെന്നും അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
🙏 കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു.
🙏 തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മിന്റെ പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനു റോഡ് തടഞ്ഞ് വേദിയൊരുക്കിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലിസ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്തത്.
🙏 കോഴിക്കോട്ടെ എലത്തൂര്‍ ഇന്ധന ചോര്‍ച്ചയില്‍ എച്ച് പി സി എല്ലിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കല്‍ & ഇലക്ട്രോണിക് സംവിധാനങ്ങള്‍ പരാജയപെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
🙏 വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എല്‍.ഡി.എഫ്. മാര്‍ച്ച്
നടത്തി.
🇳🇪 ദേശീയം 🇳🇪
🙏 പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്.
🙏 ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
🙏 മുഖ്യമന്ത്രി പദവി വീതം വയ്ക്കാന്‍ കര്‍ണാടകയില്‍ ധാരണയുണ്ടെന്ന് സൂചന നല്‍കി ഡി കെ ശിവകുമാര്‍ ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖം വിവാദത്തില്‍. കോണ്‍ഗ്രസിനെ ഒന്നിച്ച് നിര്‍ത്തിയ ഗാന്ധി കുടുംബത്തോട് താന്‍ കാണിച്ച ലോയല്‍റ്റി, റോയല്‍റ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന.
🙏 വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
🙏 മുഡ ഭൂമിയിടപാട് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും കേസിലെ പരാതിക്കാര്‍ക്കുമാണ് കര്‍ണാടക ഹൈക്കോടതി നോട്ടീസയച്ചത്.
🙏 തമിഴ്നാട്ടിലെ രണ്ട് ടൂറിസം പദ്ധതികള്‍ക്കായി 170 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുന്ന പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്.
🙏 പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്കു നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്.
🙏 അദാനി വിഷയത്തില്‍ സ്റ്റിക്കറൊട്ടിച്ച് പ്രതിഷേധിച്ച് പ്രിയങ്കയും രാഹുലും. അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞാണ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടിയത്.
🇦🇺 അന്തർദേശീയം 🇦🇺
🙏 അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
🙏ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയിട്ടുള്ളതെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുതിന്‍ പറഞ്ഞു.
🏑 കായികം 🥍
🙏 ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ന് അഡ്‌ലെയ്ഡില്‍ തുടക്കമാവും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റാണിത്. ഡേ നൈറ്റ് മത്സരമായതിനാല്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് ആരംഭിക്കുക.
🙏 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യന്‍ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.