2024 ഡിസംബർ 06 വെള്ളി 12.30 PM
യുവനടിയുടെ ലൈംഗീക പീഢന പരാതിയിൽ നടൻ സിദ്ദിഖിൻ്റെ അറസ്റ്റ് കൺട്രോൺമെൻ്റ് പോലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അനങ്ങനടി HSS ലെ മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.
9 മാസം മുമ്പ് വടകരയിൽ കാറിടിച്ച് മുത്തശ്ശി മരിക്കുകയും 9 കാരിക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു
മുനമ്പം വഖഫ് കേസ് ഈ മാസം 27 ലക്ക് മാറ്റി. കൊച്ചി ട്രിബ്യൂണൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുണ്ടക്കൈ ചൂരൽമല ദുരന്തം:SDRF അക്കൗണ്ട് ഹാജരാക്കണമെന്ന് കോടതി. ദുരന്ത സമയത്ത് എത്ര തുക ഉണ്ടായിരുന്നു എന്ന വിവരം നാളെ അറിയിക്കണം.
കൈകൂലി വാങ്ങുന്നതിനിടെ കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
മുസ്ലിം ലീഗ് നേതാക്കളുമായി കൂടികാഴ്ച നടത്തി പി വി അൻവർ എം എൽ എ.
പാലക്കാട്ടെ എൽ ഡി എഫ് പത്രപരസ്യത്തിന് പണം നൽകിയത് ബി ജെ പിയെന്ന് സന്ദീപ് വാര്യർ.