തിരുവനന്തപുരം. കല്ലറയിൽ സ്വകാര്യ ബസിൽ നിന്നും സ്ത്രീ തെറിച്ച് വീണ് അപകടം. കല്ലറ മരുതമൺ ജംഗ്ഷന് സമീപം ആണ് സ്വകാര്യ ബസിൽ നിന്നും യാത്രക്കാരി തെറിച്ച് വീണത്. പാലോട് സ്വദേശി ഷൈലജ (52)നാണ് പരിക്കേറ്റത്. കല്ലറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് യാത്ര ചെയ്യവേ ആണ് അപകടം. അടുത്ത സീറ്റിലേക്ക് മാറി ഇരിക്കുവാൻ ശ്രമിക്കവേ വളവ് തിരിഞ്ഞ സമയത്താണ് പിടി തെറ്റി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ തുറന്ന് വച്ചിരുന്നതാണ് റോഡിലേക്ക് വീഴാൻ കാരണം. താടി എല്ലിന് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.