ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ സുഹൃത്ത്മർദിച്ചിട്ടുണ്ടെന്ന് പ്രതി പത്മരാജന്റെ മൊഴി

Advertisement

കൊല്ലം. ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അനിലയുടെ സുഹൃത്ത് ഹനീഷ് മർദിച്ചിട്ടുണ്ടെന്ന് പ്രതി പത്മരാജന്റെ മൊഴി. സംഭവം നടക്കുന്നതിനു രണ്ട് ദിവസം മുൻപ് ഹനീഷുമായി വഴക്ക് ഉണ്ടായി. ഭാര്യക്ക് മുന്നിൽ വച്ചു തന്നെ മർദിച്ചുവെന്നുമാണ് പത്മരാജന്റെ മൊഴി

കൊല്ലം തഴുത്തല സ്വദേശി അനിലയെ നടു റോഡിൽ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതി പത്മരാജന്റെ മൊഴി. കുടുംബം തകർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അനിലയും സുഹൃത്ത് ഹനീഷുമായുള്ള ബന്ധം പലതവണ വിലക്കി. ഹനീഷിൽ നിന്ന് അനില വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞിട്ടും പിന്മാറിയില്ല. അനിലയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയിൽ എത്തി ഇത് ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ മുന്നിലിട്ട് തന്നെ മർദ്ദിച്ചെന്നും പത്മരാജൻ മൊഴി നൽകി. ഇതോടെയാണ് രണ്ടുപേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. വിശദമായ അന്വേഷണത്തിനായി പ്രതിയെ പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. അനിലയുടെ സുഹൃത്ത് ഹനീഷിനെ നേരത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.