റൂട്ട് കനാൽ ചെയ്ത പല്ലിൽ സൂചി ഒടിഞ്ഞിരിക്കുന്നു, നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി

Advertisement

തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ ഇരിക്കുന്നുവെന്നാണ് പരാതി.

നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപ ആർ ആണ് നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ശിൽപ പല്ലുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. മാർച്ച് 29 ന് റൂട്ട് കനാൽ ചികിത്സ നടത്തി. എക്സ്റേയിലാണ് സൂചി പല്ലിൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.