തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് ഡി.വൈ.എഫ്.ഐ അംഗത്വം എടുത്തു.ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് അംഗത്വം നൽകി ഷാനിബിനെ സ്വീകരിച്ചു.വിചാരധാരയേയും മൌദൂദിസത്തെയും തരാതരം പോലെ കൂട്ടുപിടിക്കുന്ന കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഷാനിബ് പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ.കെ.ഷാനിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച ഷാനിബിനെ സി.പി.ഐ.എം പാർട്ടി കൂടാരത്തിലേക്ക് ക്ഷണിക്കുക ആയിരുന്നു.ഇന്ന് വൈകുന്നേരം നാല് മണിയോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെൻററിൽ എത്തിയ
,ഷാനിബ് സംഘടനയിൽ അംഗത്വം എടുത്തു ഹോൾഡ് മതേതര സ്വഭാവം നഷ്ടപ്പെട്ട കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കിയാണ് പാർട്ടി വിട്ടതെന്ന് ഷാനിബ് പ്രതികരിച്ചു
ഇപ്പോൾ സാധാരണ അംഗമായാണ് ഷാനിബിനെ ഡി.വൈ.എഫ്.ഐയിലേക്ക് സ്വീകരിച്ചിരിക്കുന്നത്. വൈകാതെ മറ്റ് പദവികൾ തീരുമാനിക്കും