മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മൂന്നുപേരെ കൂടെ തിരിച്ചറിഞ്ഞു

Advertisement

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മൂന്നുപേരെ കൂടെ തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങളുടെ ഡിഎൻഎ ടെസ്റ്റിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ , നുസ്റത്ത് ബാഷ ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരേയാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ചാലിയാര്‍ ഒഴുകുന്ന പോത്തുകൽ നിലമ്പൂർ ഭാഗങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. . ഔദ്യോഗിക കണക്കനുസരിച്ച് 298 പേര്‍ ദുരന്തത്തില്‍ മരിച്ചു. ഇതിൽ 254 പേരെ തിരിച്ചറിഞ്ഞു. ഇനി 44 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതുവരെ എണ്പത് പേരെ ഡിഎന്‍എ പരിശോധനാഫലം വഴി തിരിച്ചറിഞ്ഞു.