ന്യൂഡെല്‍ഹി.സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് തയ്യാറാക്കുകയാണ് പോളിറ്റ് ബ്യുറോ യോഗത്തിന്റ അജണ്ട.നേരത്തെ തയ്യാറാക്കിയ അടവ് നയ അവലോകന രേഖയിൽ, ബിജെപി യെ ചെറുക്കുന്നതിൽ ഇന്ത്യ സഖ്യം വിജയിച്ചെങ്കിലും, സംഘടന പരമായി പാർട്ടിക്കോ ഇടത് പക്ഷത്തിനോ നേട്ടം ഉണ്ടാക്കാൻ ആയില്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ നയപരമായ മാറ്റത്തെ കുറിച്ച് പാർട്ടി ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സംഘടനപരമായ ശക്തി വർദ്ധിപ്പിക്കാൻ ആവശ്യമായ നയ സമീപനങ്ങൾ ആകും രേഖയിൽ ഉണ്ടാകുക എന്നുമാണ് സൂചന. ഇക്കഴിഞ്ഞ മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളുടെ അവലോകനവും യോഗത്തിൽ ഉണ്ടാകും. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും യോഗം വിലയിരുത്തും.