തിരുവനന്തപുരം. ജനജീവിതം വച്ച് പന്താടുന്ന സ്വകാര്യ ബസ്സുകളെ പാഠം പഠിപ്പിക്കാൻ ഗതാഗത വകുപ്പ്. കിഴക്കേകോട്ടയിലെ അപകടത്തില്‍ വീഴ്ച സ്വകാര്യ ബസിൻ്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി നിർദ്ദേശം നൽകി
കല്ലറ, വളാഞ്ചേരി എന്നിവിടങ്ങളിലെ സംഭവങ്ങളിലും സമാന നടപടി. കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ്. കടുത്ത അതിക്രമങ്ങലാണ് കുറേ നാളിനിടെ സംസ്ഥാനത്ത് കണ്ടെത്തിയത്. അനധികൃത പാർക്കിംഗ്, തെറ്റായ യൂ ടേൺ എന്നിവക്കെതിരെ കടുത്ത നടപടി. സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികൾ
കേരള പ്രൈവറ്റ് ബസ് ഉടമകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും.ഗതാഗത വകുപ്പിലെ പ്രധാനപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചർച്ചയിൽ പങ്കെടുപ്പിക്കും. ചർച്ചയുടെ തീയതിയിലും തീരുമാനം ഇന്ന്. നിയമം ലംഘനങ്ങൾക്ക് കടുത്ത നടപടിയെന്ന് അറിയിക്കും. അതേസമയം ഗുരുതരമായ അപകടം കാണുമ്പോള്‍മാത്രം നടപടികളും പരിശോധനയുമായെത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധവും വ്യാപകമാണ്. സ്വകാര്യ ബസുകള്‍മാത്രമല്ല. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നിയമ ലംഘകരും നിരത്തില്‍ ഭീതി വിതയ്ക്കുന്നവരുമാണ്. അവര്‍ക്കെതിരെ ശക്തമായ നടപടിക്ക് അധികൃതര്‍ മടിക്കുന്നതായും ആക്ഷേപമുണ്ട്.