ഹേമ കമ്മിറ്റി റിപ്പോർട്ട്,തീരുമാനം വെള്ളിയാഴ്ചക്ക് ശേഷം

Advertisement

തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ട്. സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം വെള്ളിയാഴ്ചക്ക് ശേഷം.വിവരാവകാശ കമ്മീഷണർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം മാത്രം തീരുമാനം. നേരത്തെ കമ്മീഷനിൽ രണ്ടാം അപ്പീൽ നൽകിയിരുന്ന ഹർജിക്കാരൻ്റെ തടസവാദമാണ് ഇന്ന് ഉത്തരവ് ഉണ്ടാകാത്തതിന് കാരണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നോഡൽ ഓഫീസറായി ജി.പൂങ്കുഴലിയെ നിയോഗിച്ചു. ഇരകൾക്ക് അന്വേഷണ സംഘവുമായി ബന്ധപ്പെടാനുള്ള സൗകര്യത്തിനായിട്ടാണ് നോഡൽ ഓഫീസറെ തീരുമാനിച്ചത്.

Advertisement