ഷവര്‍മ്മ വില്‍പ്പന നിയമം പാലിച്ചാണോ, ഏറ്റവും പേരുദോഷം കേള്‍പ്പിച്ച വിഭവത്തെപ്പറ്റി

Advertisement

കാസര്‍ഗോഡ്. ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ഷവർമ വിൽപ്പന. ഉണ്ടാക്കിയ തീയതിയും സമയവും ഷവർമ്മയിൽ രേഖപ്പെടുത്തണമെന്ന ഉത്തരവാണ് പാലിക്കപ്പെടാതെ പോകുന്നത്. പേരിനുപോലും പരിശോധനയില്ല. ഷവർമ കഴിച്ച് കാസർകോട് പ്ലസ് വൺ വിദ്യാർഥി മരിച്ചതോടെയാണ് ആഹാരസാധനങ്ങൾ വിൽക്കുന്നതിൽ മാനദണ്ഡം കൊണ്ടുവന്നിരുന്നത്. ഷവർമ വിൽക്കുന്ന കടകൾക്ക് പഞ്ഞമില്ല.
2022 ന് മുമ്പ് എങ്ങനെയായിരുന്നോ പാക്ക് ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അങ്ങനെ തന്നെയാണ് ഇപ്പോഴും . വെറും കവറു മാത്രം. ഉത്തരവൊക്കെ ഒരു വഴിക്ക്, നാട്ടിൽ നടക്കുന്നത് മറ്റൊരു വഴിക്ക്

മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേവനന്ദയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത് തീർപ്പാക്കിയ ഉത്തരവിലാണ് തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് കർശനമായി ഹൈക്കോടതി പറഞ്ഞത്. സംസ്ഷതാനത്വത്ർ പലയിടത്തും വില്‍ക്കുന്ന ഷവര്‍മ്മകളില്‍ ഇതൊന്നുമില്ല, ആരും ചോദിക്കാറുമില്ല. ചിലതില്‍ പുറം കവറിൽ സമയവും തീയതിയും എഴുതാനുള്ള കോളം ഉണ്ട് പക്ഷേ ഒന്നും എഴുതിയിട്ടില്ല, ഒരു കടയിൽ നിന്ന് വാങ്ങിയപ്പോൾ ബില്ലിലാണ് എല്ലാ വിവരങ്ങളും ഉള്ളത് , ബില്ല് ചോദിച്ചാൽ മാത്രമേ നൽകൂ. മറ്റു രണ്ട് കടകൾ ഇങ്ങനെയൊരു ചട്ടമുള്ളത് അറിഞ്ഞിട്ടു പോലുമില്ല.