തിരുവനന്തപുരം. വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ഇന്ന് കൂടുതൽ കെഎസ്ഇബി സബ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ സമരം കടുപ്പിക്കാൻ ആണ് യുഡിഎഫ് തീരുമാനം. വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടിയത് വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നിരുന്നു. അടുത്തവര്‍ഷം 12 പൈസകൂടി കൂടും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്.
Home News Breaking News വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, ഇന്ന് കൂടുതൽ കെഎസ്ഇബി സബ് സ്റ്റേഷനുകൾക്ക് മുന്നിൽ...