ആറാട്ട് അണ്ണന് വേണ്ടി പോലീസ് കേസ് അട്ടിമറിച്ചതായി പരാതി

Advertisement

കൊച്ചി.ആറാട്ട് അണ്ണന് വേണ്ടി കേസ് അട്ടിമറിച്ച് പോലീസ്. കേസട്ടിമറിച്ച് പരാതിക്കാരിയെ അപമാനിച്ചുവെന്നാണ് പരാതി. സൈബർ ആക്രമണത്തിന് ഇരയായ യുവതിയുടെ പരാതി തെളിവില്ല എന്ന പേരിൽ നിഷേധിച്ച് ചേരാനല്ലൂർ പോലീസ്. തെളിവുകൾ സഹിതം യുവതി നൽകിയ പരാതിയാണ് ചേരാനല്ലൂർ പോലീസ് തെളിവില്ലാത്ത കേസ് ആക്കി മാറ്റിയത്. തെളിവില്ല എന്ന് കാട്ടി പോലീസ് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകി. പോലീസിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി പരാതിക്കാരി. യൂട്യൂബർ ആയ ആറാട്ടണ്ണൻ , അലൻ ജോസ് പെരേര തുടങ്ങിയവരാണ് യുവതിയെ അപമാനിച്ചത്. വാട്സാപ്പിൽ അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ചത്