പാലക്കാട്. വന്‍ സ്പിരിറ്റ് വേട്ട,കാലിത്തീറ്റയെന്ന വ്യാജേന ലോറിയില്‍ കടത്തിയത് 3500 ലിറ്റര്‍ സ്പിരിറ്റ്,അഞ്ചുപേര്‍ പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായി
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ എലപ്പുളളി അംബുജാ ജംഗ്ഷന് സമീപത്ത് വച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചരക്ക് ലോറി പാലക്കാട് സൗത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്,പുറത്ത് നിന്ന് നോക്കിയാല്‍ കാലിതീറ്റയുമായെത്തുന്ന ലോറി,പരിശോധനയില്‍ 100 കന്നാസുകള്‍ പൂഴ്ത്തിയ നിലയില്‍,3500 ലിറ്റര്‍ സ്പ്ിരിറ്റാണ് കണ്ടെത്തിയത്,ബാംഗ്ലൂരില്‍ നിന്ന് എറണാംകുളത്തേക്കും പാലക്കാട്ടേക്കുമായി എത്തിച്ച സ്പിരിറ്റാണിത്,ചില്ലറക്കാര്‍ക്ക് നല്‍കാന്‍ കുപ്പികളും സൂക്ഷിച്ചിരുന്നു,2 പാലക്കാട് സ്വദേശികളും 3 എറണാംകുളം സ്വദേശികളുമാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്,ഇവര്‍ എവിടെ നിന്ന് സ്പിരിറ്റ് എത്തിച്ചെന്നോ എങ്ങോട്ട് കൊണ്ടുപോയെന്നോ വ്യക്തമല്ല