സന്നിധാനത്ത് തീർത്ഥാടന തിരക്ക് നിയന്ത്രണവിധേയം

Advertisement

ശബരിമല, സന്നിധാനത്ത് തീർത്ഥാടന തിരക്ക് നിയന്ത്രണവിധേയം. 2 മണി വരെ 40000 ത്തിലധികം ഭക്തജനങ്ങൾ ദർശനം നടത്തി . ഇന്നലെ ഭക്തജനങ്ങളുടെ എണ്ണം എൻപതിനായിരം കടന്നിരുന്നു . 8340 ആണ് സ്പോട് ബുക്കങ്ങ് . ഞായറാഴ്ചയാണെങ്കിലും സന്നിധാനത്ത് പ്രതീക്ഷിച്ചു പോലെ ഉള്ള തിരക്കുണ്ടായില്ല എന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീസണിലെ ഏറ്റവും വലിയ തീർത്ഥാടക തിരക്ക് രേഖപ്പെടുത്തിയത്. 92000 പേരാണ് ദർശനം നടത്തിയത്..

ദിലീപിന്റെ വിഐപി പ്രവേശനവുമായി ബന്ധപ്പെട്ട കടുത്ത നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചിരിക്കുന്നത് . ദിലീപ് സന്നിധാനത്തെ ഹരിവരാസന സമയത്ത് നിന്നത് തീർഥാടകർക്ക് തടസ്സം ഉണ്ടാക്കിയെന്ന് സമ്മതിച്ച് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here