കൊച്ചി. മുനമ്പത്തെ ചൊല്ലി യുഡിഎഫില്‍ ൽ തർക്കം. വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിവന്നതോടെ യുഡിഎഫിന്‍റെ പുരപ്പുറത്ത് തീ വീണ അവസ്ഥയാണ്. ഇനി അത് ഊതിക്കത്തിക്കുമോ അടിച്ചുകെടുത്തുമോ എന്നുമാത്രമാണ് നോക്കാനുള്ളത്. അതിനിടെ വഖഫ് നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയാണ് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി തള്ളിയത്. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്ന്
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.
ലീഗിന്റെ നിലപാട് സാദിഖ്അലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ UDF നെയും LDF നെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കൾ രംഗത്ത് എത്തി. വഖഫ് നിയമഭേദഗതി മാത്രമാണ് പ്രശ്ന പരിഹാരം. മോദി സർക്കാർ അത് ഉടൻ നടപാക്കുമെന്ന് പ്രകാശ് ജാവദേക്കർ.
റിലെ നിരാഹാര സമരം 57 ദിവസത്തിലേക്ക് കടന്നു. മുനമ്പം ജുഡിഷ്യൽ കമ്മീഷൻ അടുത്ത മാസം സ്ഥലം സന്ദർശിക്കും