കൊച്ചി. നഗരത്തില്‍ വീണ്ടും ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്.എളംകുളം സ്വദേശിയായ 85 വയസ്സുകാരനെയാണ് തട്ടിപ്പിന് ഇരയാക്കിയത്.ജെറ്റ് എയർവെയ്സ് മാനേജിംഗ് ഡയറക്ടറോട് ഒപ്പം ക്രിമിനൽ കേസിൽ പ്രതിയാണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പറഞ്ഞായിരുന്നു തട്ടിപ്പ്. 17 ലക്ഷം രൂപയിൽ അധികമാണ് തട്ടിപ്പുകാർ കൊണ്ടുപോയത്
ഡിജിറ്റൽ തട്ടിപ്പുകാർ പ്രധാനമായും 50 വയസ്സിനു മുകളിലുള്ളവരെ ലക്ഷ്യം വെക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്ന്
അരങ്ങേറിയത്.ജെറ്റ് എയർവെയ്സ് മാനേജിംഗ് ഡയറക്ടറോടൊപ്പം ക്രിമിനൽ കേസിൽ പ്രതിയാണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പറഞ്ഞുകൊണ്ടായിരുന്നു 85 വയസ്സുകാരന് ആദ്യം ഫോൺ സന്ദേശം ലഭിച്ചത്. ആദ്യം 5000 രൂപയും രണ്ടാമത് ഒരു ലക്ഷം രൂപയും മൂന്നാമത് 16 ലക്ഷം രൂപയുമാണ് 85 വയസ്സുകാരന്റെ അക്കൗണ്ടിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാനായി തട്ടിപ്പുകാർ കൊണ്ടുപോയത്.ഭയന്നുപോയ 85 വയസ്സുകാരൻ ഇക്കാര്യം കൃത്യസമയത്ത് ആളുകളോട് പറഞ്ഞതുമില്ല.ഇന്നാണ് തട്ടിപ്പ് മനസ്സിലാക്കി 85 വയസ്സുകാരനും കുടുംബവും പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്തു.ഏത് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത് എന്നത് ഉൾപ്പെടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. പ്രായമായ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് എളുപ്പമാണ് എന്നതിനാലാണ് 50 വയസ്സിന് മുകളിലുള്ളവരെ തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നത് എന്നാണ് പോലീസ് പറയുന്നത്