മലപ്പുറം.സമസ്തയിൽ വിഭാഗീയത മൂർച്ഛിച്ചതിനെ തുടർന്ന് സമസ്താ നേതൃത്വം വിളിച്ച സമവായ ചർച്ച ഇന്ന് മലപ്പുറത്ത് നടക്കും. സമസ്തയിലെ ഇരുവിഭാഗവും ലീഗ് നേതാക്കളും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്നാണ് സൂചന. സമാന്തര കമ്മിറ്റി ഉണ്ടാക്കിയവർക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നാണ് ആവശ്യം. പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക ഈ വിഭാഗം കൈമാറിയിട്ടില്ല. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളും മുസ്ലിംലീഗ് നേതാക്കളും ചർച്ചയിൽ പങ്കെടുക്കും.
സുപ്രഭാതം വിവാദം, ഉമർ ഫൈസിയുടെ പ്രസ്താവനകൾ ,
സിഐസി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ആണ് സമവായമാകേണ്ടത്. ലീഗ് അനുകൂല വിഭാഗം നേതൃത്വം വിളിച്ച ചർച്ചയിൽ പങ്കെടുക്കും.