ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Advertisement

കാസർഗോഡ്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംഭവത്തിൽ പോലീസ് നടത്തിയ ചർച്ചയെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇന്ന് ഹോസ്ദുർഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി വീണ്ടും ചർച്ച നടത്തും. ആശുപത്രി മാനേജ്മെന്റും, ഹോസ്റ്റൽ വാർഡനും മോശമായി പെരുമാറിയത് കൊണ്ടാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുൻപും ആശുപത്രിയിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മാനേജ്മെന്റും അറിയിച്ചു.