ഫ്ലവറല്ല ഫയര്‍, ഡോ.പുഷ്പക്കെതിരെ കൂടുതൽ ആരോപണങ്ങൾ

Advertisement

ആലപ്പുഴ. വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തില്‍ വിവാദത്തിലായ ഡോ.പുഷ്പക്കെതിരെ കൂടുതൽ ആരോപണങ്ങൾ.കുട്ടികൾക്ക് ഞരമ്പുകൾ തകർന്നു പരിക്ക് സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് ദീപ്തി തുറന്ന് സമ്മതിക്കുന്ന ശബ്ദ സംഭാഷണം പുറത്ത്. പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്ന കേസിലും വൈകല്യത്തോടെ കുഞ്ഞു പിറന്ന കേസിലും ആലപ്പുഴ സൗത്ത് പോലീസ് ഡോക്ടർ പുഷ്പക്കെതിരെ കേസെടുത്തിരുന്നു.

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ആണ് ഡോക്ടർ പുഷ്പ. ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തിയും പരാതിക്കാരൻ ആയ കുഞ്ഞിന്റെ അച്ഛൻ വിഷ്ണുവുമായുള്ള സംഭാഷണം പുറത്ത്
ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് ഡോ.പുഷ്പ .