കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ നിലത്തിറക്കി, സർവീസ് റദ്ദാക്കി

Advertisement

കൊച്ചി: ചെന്നൈ -കൊച്ചി സ്‌പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് പിന്നാലെയാണ് വിമാനം നിലത്തിറക്കിയത്. 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി.

ഇന്ന് ഈ സർവീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്ന് വൈകീട്ടത്തേക്കോ നാളത്തെയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here