യുജിസി നെറ്റ്: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ

Advertisement

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള വിന്‍ഡോ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ അടക്കും. യുജിസി നെറ്റ് ഡിസംബര്‍ 2024-നുള്ള അപേക്ഷാ ഫോമുകള്‍ ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം.

അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള സമയം 2024 ഡിസംബര്‍ 10, രാത്രി 11.50 വരെയാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ വിശദാംശങ്ങളില്‍ തിരുത്തലുകള്‍ 2024 ഡിസംബര്‍ 12-13 മുതല്‍ നടത്താം. പരീക്ഷ 2025 ജനുവരി 1-19 വരെ നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
യുജിസി നെറ്റ് പരീക്ഷ എന്‍ടിഎ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് നടത്തുന്നത്. പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉണ്ട്. ഒബ്ജക്റ്റീവ്-ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതതാണ് പരീക്ഷയിലൂടെ നിര്‍ണയിക്കുന്നത്.