പത്തനംതിട്ട. നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. ആരോപണ വിധേയരായ മൂന്നു പെൺകുട്ടികൾക്കും സസ്പെൻഷൻ. അമ്മൂസ് ജീവന്റെ മരണത്തിൽ പുതിയ പരാതിയുമായി കുടുംബം. സൈക്കാട്രി വിഭാഗം അധ്യാപകൻ മാനസികമായി പീഡിപ്പിച്ചെന്നും കുറ്റവിചാരണ നടത്തിയെന്നും കുടുംബം.
ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് കുടുംബത്തിന്റെ പുതിയ ആരോപണം. അമ്മു മരണപ്പെട്ട ദിവസം അധ്യാപകന്റെ സാന്നിധ്യത്തിൽ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്നും കുറ്റവിചാരണം നടത്തി എന്നുമാണ് ആക്ഷേപം.
കേസിൽ അധ്യാപകനായ സജിയെ കൂടി പ്രതിചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.അമ്മുവിന്റെ അച്ഛൻ ഇത് സംബന്ധിച്ച പരാതി അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈഎസ്പിക്ക് നൽകി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകന്റെ വിശദീകരണം.അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ അബ്ദുൾ സലാമിനെ സ്ഥലംമാറ്റി.പത്തനംതിട്ട ജില്ലയിൽ തന്നെ സീപാസിന് കീഴിലുള്ള സീതത്തോട് നഴ്സിംഗ് കോളേജിലേക്കാണ് മാറ്റം. അമ്മു സജീവിന്‍റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡു ചെയ്യുകയും ചെയ്തു. അതേസമയം അമ്മുവിന്റെ പിതാവ് നൽകിയ പുതിയ വിശദമായി പരിശോധിക്കാൻ ആണ് പോലീസ് തീരുമാനം