ഇനി വാഹന രജിസ്‌ട്രേഷന്‍ എവിടെ നിന്ന് വേണമെങ്കിലും നടത്താം

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ എവിടെ നിന്ന് വേണമെങ്കിലും നടത്താവുന്ന രീതിയില്‍ ക്രമീകരണം വരുന്നു.. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.. പഠന ശേഷമാകും നടപ്പാക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം വീണ്ടും കൊണ്ടുവരാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു

കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്.. ഈ രീതിയില്‍ മാറ്റം വരും. ഏവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം.. അതിന് ബി എച്ച് രജിസ്‌ട്രേഷന്‍ സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന.. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. പഠിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം വീണ്ടും നടപ്പാക്കാന്‍ തീരുമാനം. ആദ്യം ലേണേഴ്‌സ് ടെസ്റ്റ് പരിഷ്‌കരിക്കും. നെഗറ്റീവ്മാര്‍ക്ക് അടക്കം ഏര്‍പ്പെടുത്തി തിയറി പരീക്ഷ വിപുലീകരിക്കും.. റോഡ് ടെസ്റ്റ്, എച്ച്, എട്ട് ടെസ്റ്റുകള്‍ക്കും മാറ്റമുണ്ടാകും.. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കിമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here