തിരുവനന്തപുരം. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്നത്
തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ
ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കാലതാമസം വരുമെന്നത് കൊണ്ടാണ് ആർബിട്രേഷന് പോകാത്തത്.പദ്ധതിയുടെ ഭൂമി ആർക്കും പതിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിക്കാനുളള മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
വരുന്നത്.പദ്ധതിയിൽ നിന്ന് പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്ന വിമർശനം മുഖ്യമന്ത്രി നിഷേധിച്ചു
പദ്ധതിയുടെ ഭൂമി സ്വകാര്യകമ്പനികൾക്ക് കൈമാറാനുളള നീക്കമാണെന്ന പ്രതിപക്ഷ വിമർശനവും മുഖ്യമന്ത്രി തളളിക്കളഞ്ഞു
പദ്ധതിയിൽ നിന്ന് ടീകോം പിന്മാറുന്നതിനുളള കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.ടീകോം മുൻ സി.ഇ.ഒ ബാജു ജോർജിനെ നഷ്ട പരിഹാരം വിലയിരുത്തുന്നതിനുളള സമിതിയിൽ അംഗമാക്കിയതിനെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചില്ല
Home News Breaking News സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി