അഞ്ചല്‍: നടന്നുപോവുകയായിരുന്ന വയോധികനെ എതിരെ വന്ന കാട്ടുപന്നി ആക്രമിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ആര്‍ച്ചലിലാണ് സംഭവം. ആര്‍ച്ചല്‍ ചരുവിള വീട്ടില്‍ ശശിധരന്‍ (72) ആണ് പരിക്കേറ്റത്. പന്നിയുടെ ആക്രമണം കൈ കൊണ്ട് തടയാന്‍ ശ്രമിച്ചതോടെ ശശിധരന്റെ കൈക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും അസ്ഥി ഒടിയുകയും ചെയ്തു.
ഒരുതവണ ആക്രമിച്ചിട്ട് പോയ പന്നി തിരികെയെത്തി വീണ്ടും ആക്രമിച്ചപ്പോള്‍ ശശിധരന്റെ ബഹളം കേട്ട് പരിസരവാസികള്‍ എത്തിയാണ് പന്നിയെ വിരട്ടി ഓടിച്ചത്. പരിക്കേറ്റ ശശിധരനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.