പാലക്കാട്. മണ്ണാര്‍ക്കാട് ലോണ്‍ തിരിച്ചടവ് മുടങ്ങിയ യുവാവ് ഏജന്റിന്റെ സാന്നിധ്യത്തില്‍ വീടിനകത്ത് കയറി ആത്മഹത്യ ചെയ്തു
.പാലക്കാട്. കഴിഞ്ഞ 2നാണ് മണ്ണാര്‍ക്കാട് മരിയംകോട് സ്വദേശി ഇഖ്ബാല്‍ വിഷം കഴിച്ച് മരിച്ചത്.ഇഖ്ബാല്‍ ആത്മഹത്യ ചെയ്തത് 549 രൂപയുടെ അടവ് അടക്കാന്‍ കഴിയാതെ വന്നതോടെയെന്ന് ഭാര്യ. അടവ് നല്‍കാന്‍ രണ്ട് ദിവസത്തെ കാലതാമസം ചോദിച്ചപ്പോള്‍ നല്‍കിയില്ല. അടവ് നല്‍കാന്‍ കഴിയില്ലെങ്കില്‍ പോയി ചത്തുകൂടേയെന്ന് ഏജന്റ് ചോദിച്ചു. പരാതി നല്‍കിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു.