വാർത്താനോട്ടം

Advertisement

2024 ഡിസംബർ 10 ചൊവ്വ

BREAKING NEWS

👉കേരളത്തിലെ 31 തദ്ദേശവാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തുടങ്ങി. വോട്ടെണ്ണൽ നാളെ .

👉കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം കുടുംബത്തിൻ്റെ ഹർജി ഇന്ന് വീണ്ടും.പരിഗണിക്കും.കേസിലെ തെളിവുകൾ സംരക്ഷിക്കപ്പെടണം എന്ന് ആവശ്യം.

👉കോഴിക്കോട് ക്വെയിലാണ്ടിയിൽ പുഴയിൽ പൊക്കിൾകൊടിമുറിച്ചുമാറ്റാത്ത കുഞ്ഞിൻ്റെ മൃതദേഹം

👉 കണ്ണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു. മുൻ കേന്ദ്ര മന്ത്രി, ഗവർണ്ണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

👉മലപ്പുറം കുരുളായി വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ട യുവതിയുടെ പോസ്റ്റ് മാർട്ടം ഇന്ന് വനത്തിനുളളിലെ കുപ്പമലയിൽ നടക്കും

👉പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ചുമതലകൾ നൽകിയില്ലെന്ന് പരാതിയുമായി ചാണ്ടി ഉമ്മൻ എം എൽ എ

🌴കേരളീയം🌴

🙏മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക് ഏര്‍പ്പെടുത്തി മുസ്ലിം ലീഗ് നേതൃത്വം. കെ.എം.ഷാജിക്ക് പിന്നാലെ ഇ ടി മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വാദവുമായി രംഗത്തുവന്നതോടെയാണ് ലീഗിന്റെ വിലക്ക്.

🙏സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും.

🙏63-ാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് കലോത്സവം നടത്തും. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🙏 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്.

🙏പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

🙏നഴ്സിംഗ് വിദ്യാര്‍
ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം. പ്രഫസര്‍ സജി കേസിലെ പ്രതികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

🙏അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരെയുള്ള തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്.

🙏ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരില്‍നിന്ന് എസ്.എസ്.എല്‍.സിയും പത്തു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കായുള്ള 29% ക്വാട്ടയില്‍ അധികയോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

🇳🇪 ദേശീയം 🇳🇪

🙏സംവരണം മതാടിസ്ഥാനത്തില്‍ ആകരുത് എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളില്‍ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

🙏സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാന്‍ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

🙏മണിപ്പുര്‍ കലാപത്തില്‍ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്കും പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികളും വിശദീകരിക്കാന്‍ മണിപ്പുര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

🙏രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

🙏 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏 പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ – മുഖ്യമന്ത്രി സംഘര്‍ഷത്തിന് മഞ്ഞുരുക്കം. ഒരിടവേളയ്ക്കുശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാല്‍ മണിക്കൂറോളം ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി.

🇦🇴 അന്തർദേശീയം 🇦🇽

🙏യുഎസിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ യൂണിറ്റ് സിഇഒ ബ്രയന്‍ തോംസണിന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

🏑 കായികം 🏏

🙏ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവരും പോയിന്റില്‍ 6-6 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി.